Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Korean Names

സ​ഹോ​ദ​രി​മാ​രു​ടെ മ​ര​ണം; കു​ട്ടി​ക​ൾ​ക്ക് കൊ​റി​യ​ൻ പേ​രു​ക​ളി​ൽ സോ​ഷ്യ​ൽ​മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ അ​പ്പാ​ര്‍​ട്‌​മെ​ന്‍റി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി​യ മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് കൊ​റി​യ​ന്‍ സം​സ്‌​കാ​ര​ത്തി​ല്‍ താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും കൊ​റി​യ​ന്‍ പേ​രു​ക​ളി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ്.

നി​ഷി​ക(16), പ്രാ​ചി(14), പാ​ഖി(12) എ​ന്നി​വ​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ കൊ​റി​യ​ന്‍ പേ​രു​ക​ളി​ലൂ​ടെ​യാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും മൂ​വ​ര്‍​ക്കും ധാ​രാ​ളം ഫോ​ളോ​വേ​ഴ്‌​സ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

കൊ​റി​യ​ന്‍ ഡ്രാ​മ​ക​ള്‍ കാ​ണാ​ന്‍ സ​മ്മ​തി​ക്കാ​തെ ഫോ​ണ്‍ എ​ടു​ത്തു​വ​ച്ച​തി​ന് പി​ന്നാ​ലെ​യു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

അ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​താ​വ് ചേ​ത​ന്‍ കു​മാ​റി​ന് ര​ണ്ട് കോ​ടി രൂ​പ​യോ​ളം ക​ട​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും വൈ​ദ്യു​തി ബി​ല്‍ അ​ട​യ്ക്കാ​ന്‍ മൊ​ബൈ​ല്‍ ഫോ​ണു​ള്‍ വി​റ്റു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. കു​ട്ടി​ക​ളെ ക​ല്യാ​ണം ക​ഴി​ച്ച് അ​യ​ക്കു​മെ​ന്ന് പി​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് വ്യ​ക്ക​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി​ക​ള്‍ കൂ​ട്ട​മാ​യി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ദൃ​ക്‌​സാ​ക്ഷി​യാ​യ അ​രു​ണ്‍ സിം​ഗ് എ​ന്ന യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

രാ​ത്രി ഉ​റ​ങ്ങാ​ന്‍ പോ​കു​ന്ന​തി​ന് ഭാ​ര​ത് സി​റ്റി​യി​ലെ ഫ്‌​ളാ​റ്റി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍ വ​ന്ന​താ​യി​രു​ന്നു അ​രു​ണ്‍ സിം​ഗ്. അ​പ്പോ​ഴാ​ണ് അ​ക​ലെ​യു​ള്ള ഫ്‌​ളാ​റ്റി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍ നി​ന്ന് ആ​രോ ചാ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി ക​ണ്ട​ത്.

അ​ക​ലെ നി​ന്നാ​യ​തി​നാ​ല്‍ ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം എ​ന്‍റെ പ​ങ്കാ​ളി​യോ​ട് പ​റ​ഞ്ഞ​പ്പോ​ള്‍, അ​ത് എ​ന്തെ​ങ്കി​ലും കു​ടും​ബ പ്ര​ശ്‌​നം ആ​യി​രി​ക്കു​മെ​ന്നാ​ണ് അ​വ​ള്‍ പ​റ​ഞ്ഞ​ത്.

ചാ​ടാ​ന്‍ പോ​കു​ന്ന​ത് സ്ത്രീ​യോ പു​രു​ഷ​നോ എ​ന്ന് മ​ന​സി​ലാ​യി​ല്ല. ആ​രോ ബാ​ല്‍​ക്ക​ണി​യി​ല്‍ ചാ​ടാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ പി​ന്നി​ല്‍ നി​ന്ന് ആ​രോ ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ ക​രു​തി ആ​രു​ടെ​യോ ഭ​ര്‍​ത്താ​വ് കു​ടും​ബ പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്ന് ചാ​ടാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ ഭാ​ര്യ ത​ട​യു​ക​യാ​ണെ​ന്ന് ആ​യി​രു​ന്നു.

ചാ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന ആ​ളെ പി​ന്നാ​ലെ വ​ന്ന ഒ​രു ചെ​റി​യ പെ​ണ്‍​കു​ട്ടി ത​ട​യാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഞാ​ന്‍ ഫോ​ണ്‍ എ​ടു​ത്ത് വ​ന്ന് സ​ഹാ​യ​ത്തി​നാ​യി ആ​രെ​യെ​ങ്കി​ലും വി​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴേ​ക്ക് അ​വ​ര്‍ മൂ​ന്ന് പേ​രും താ​ഴേ​ക്ക് വീ​ണി​രു​ന്നു.

ഉ​ട​ൻ​താ​ഴെ​യെ​ത്തി​യ അ​രു​ണ്‍ സിം​ഗ്ആ​ണ് പോ​ലീ​സി​നെ​യും ആം​ബു​ല​ന്‍​സി​നേ​യും വി​ളി​ച്ചു​വ​രു​ത്തി​യ​ത്. എ​ന്നാ​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് ആം​ബു​ല​ന്‍​സ് എ​ത്തി​യ​തെ​ന്ന് അ​രു​ൺ സിം​ഗ് പ​റ​ഞ്ഞു.

Latest News

Corehub Up